കോടതി ജീവനക്കാരുടെ ഓണാഘോഷം

Advertisement

ശാസ്താംകോട്ട: മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ ഓണാഘോഷം നടന്നു. ഓണപ്പൂക്കളമിടുകയും ജീവനക്കാർ വിവിധ കലാ പരിപാടികൾ അവതരിപ്പിക്കുകയും മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. മുൻസിഫ് മജിസ്ട്രേറ്റ് ടി.എസ്സ്. അനിൽകുമാർ ഓണ സന്ദേശം നല്കി. സൂപ്രണ്ട് ജി. ഗോപകുമാർ സ്റ്റാഫ് സെക്രട്ടറി ജെ.തോമസ് എന്നിവർ നേതൃത്വം നല്കി.