അഞ്ചല്‍: ചടയമംഗലത്ത് പള്ളി കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തേവന്നൂര്‍, ചരുവിള പുത്തന്‍വീട്ടില്‍ അജീഷ് കുമാറാണ്(38) ചടയമംഗലം പോലീസിന്റെ പിടിയിലായത്. ഇതിന് മുന്‍പ് ഇയാള്‍ ഇളമാട് പഞ്ചായത്ത് ഓഫീസ് കുത്തി തുറക്കുകയും തേവന്നൂര്‍ പോസ്റ്റ് ഓഫീസില്‍ മോഷണം നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഉമ്മന്നൂര്‍ ക്ഷേത്രത്തിന്റെ വഞ്ചിയും കുത്തിത്തുറന്നു.
നിലവില്‍ നാല് കേസിലെ പ്രതിയാണ് ഇയാള്‍. ഇക്കഴിഞ്ഞ 19ന് രാത്രിയിലാണ്വയയ്ക്കല്‍ പള്ളിയില്‍ മോഷണം നടന്നത്. പള്ളിയുടെ വഞ്ചി കുത്തി തുറന്നതിനു ശേഷം പള്ളിക്ക് അകത്ത് പ്രവേശിക്കുകയും മോഷണം നടത്താനുള്ള ശ്രമം നടത്തുകയും ചെയ്തു. തുടര്‍ന്ന് സിസിടിവി ക്യാമറനശിപ്പിക്കാന്‍ ശ്രമിച്ചു. സിസിടിവിയില്‍ നിന്നും ലഭിച്ച ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് പ്രതിയെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രിയില്‍ പ്രതിയെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.