ഉമ്മന്‍ചാണ്ടിയെ പ്രകീര്‍ത്തിച്ചു ജോലിപോയ സതിയമ്മക്കെതിരെ പൊലീസ് കേസ്

Advertisement

കോട്ടയം.ഉമ്മന്‍ചാണ്ടിയെ പ്രകീര്‍ത്തിച്ചതിന്റെപേരില്‍ ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ടതായി ആരോപണമുയര്‍ന്ന പുതുപ്പള്ളിയിലെ പിഒ സതിയമ്മക്കെതിരെ പോലീസ് കേസ്. രേഖകള്‍ പ്രകാരം ജോലി ചെയ്യേണ്ടിയിരുന്ന ലിജിമോള്‍ നല്‍കിയ പരാതിയിലാണ് കേസ്. ആള്‍മാറാട്ടമുള്‍പ്പടെയുള്ള വകുപ്പകള്‍ ചേര്‍ത്താണ് കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്തത്. കേസിനെ ധൈര്യമായി നേരിടുമെന്ന് സതിയമ്മ പറഞ്ഞു.

മൃഗസംരക്ഷണവകുപ്പിന് കീഴില്‍ പുതുപ്പള്ളി വെറ്റിനറി സബ്‌സെന്ററിലെ താത്കാലിക ജീവനക്കാരിയായ സതിയമ്മക്കെതിരെ ആള്‍മാറാട്ടത്തിനാണ് കേസ്.
രേഖകള്‍ പ്രകാരം ജോലി ചെയ്യേണ്ടിയുരന്ന ലിജിമോളുടെ പരാതിയിലാണ്‌കേസ്.
ആള്‍മാറാട്ടം, വ്യാജരേഖചമക്കല്‍, പണം അപഹരിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കോട്ടയംഈസ്റ്റ് പോലീസ് കേസെടുത്തത്. കേസിനെ സധൈര്യം നേരിടുമെന്ന് സതിയമ്മ

കഴിഞ്ഞ ദിവസം സിപിഎം നേതാക്കള്‍ക്കൊപ്പം മാധ്യമങ്ങളെ കണ്ട ശേഷമാണ് ലിജിമോള്‍ കോട്ടയം എസ്പിക്കും ഡിവൈഎസ്പിക്കും പരാതി നല്‍കിയത്.
ഐശ്വര്യകുടുംബ ശ്രീ സെക്രട്ടറി സുധാമോള്‍,പ്രസിഡന്റ് ജാനമ്മ, വെറ്റിനറിസെന്റര്‍ ഫീല്‍ഡ് ഓഫീസര്‍ ബിനു എന്നിവരും പ്രതികളണ്.ബിനുവിനെതി വകുപ്പുതല നടപടിയുംസ്വീകരിക്കും.

Advertisement