കരടികളും പിള്ളാരുമായി ചിത്തിര വിലാസത്തിൽ ഓണാഘോഷം

Advertisement

മൈനാഗപ്പള്ളി. നൂറു വർഷങ്ങൾ പിന്നിട്ട ശ്രീ ചിത്തിരവിലാസം സ്കൂളില്‍ ഇന്ന് ശതാബ്ദിയുടെ നിറവിലെ ഓണാഘോഷം ശ്രദ്ധേയമായി.

ഓണപ്പൂക്കളം സ്കൂളിലെ പാചക തൊഴിലാളികൾക്ക് ഓണക്കോടി കരടികളി ,വിഭവസമൃദ്ധമായ ഓണസദ്യയിൽ കുട്ടികളുംരക്ഷകർത്താക്കളും നാട്ടുകാരും പങ്കാളികളായി. ഓണാഘോഷത്തിനിടയിൽ കുട്ടികളുടെ ഇടയിലേക്ക് കരടികൾ ഓടിയിറങ്ങി. കുട്ടികൾ കരടികളെ ഹർഷാരവത്തോടുകൂടി എതിരേറ്റു.ഓണാഘോഷത്തിന്റെ ഭാഗമായി അരിനെല്ലൂർ കരടി കളി സംഘം അവതരിപ്പിച്ച കരടികളി കുട്ടികൾക്കും രക്ഷകർത്താക്കൾക്കും നാട്ടുകാർക്കും കൗതുകമായി. കൊല്ലത്തിന്റെ തനത് കലയായ കരടികളി വീണ്ടും അരങ്ങിലേക്ക് കൊണ്ടുവരുവാൻ അരിനല്ലൂർ കേന്ദ്രീകരിച്ച് രൂപീകരിച്ച കരടികളി സംഘമാണ് കരടികളി അവതരിപ്പിച്ചത്.

വടംവലി, മെഗാ തിരുവാതിര,സുന്ദരിക്ക് പൊട്ടുതോടീൽ, കുടമടി,ഓണപ്പൂക്കളം എന്നിവയൊരുക്കി ചിത്തിര വിലാസം സ്കൂൾ ശ്രദ്ധേയമായി. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പറും ശതാബ്ദി ആഘോഷ സംഘാടക സമിതി ജനറൽ കൺവീനറുമായ ബിജു കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി എം സെയ്ത് ഉദ്ഘാടനം ചെയ്തു. ഷാജി ചിറക്കുമേൽ, സാമുവൽ തരകൻ, എൽ പി സ്കൂൾ എസ് എം സി ചെയർമാൻ ജെ പി ജയലാൽ, യുപി സ്കൂൾ പിടിഎ പ്രസിഡന്റ് അർഷാദ് മന്നാനി, യുപി സ്കൂൾ മാനേജ്മെന്റ് പ്രതിനിധി കല്ലട ഗിരീഷ് യുപി സ്കൂളിലെ എച് എം സുധാദേവി വി, എൽ പി സ്കൂളിലെ എച് എം സജിത സുരേന്ദ്രൻ, യുപി സ്കൂളിലെ സ്റ്റാഫ് സെക്രട്ടറി സൈജു ബി എസ്, എൽപി സ്കൂളിലെ സ്റ്റാഫ് സെക്രട്ടറി രാജലക്ഷ്മി, എൽപി സ്കൂൾ എംപി ടിഎ പ്രസിഡന്റ് ഹമീദ റിയാസ് യുപി സ്കൂൾ എംപിടി എ പ്രസിഡന്റ് ഷഹന, സുരേഷ് ചാമവിള തുടങ്ങിയവർ സംസാരിച്ചു.

Advertisement