ശാസ്താംകോട്ട. പുതുതായി ആരംഭിക്കുന്ന കൊല്ലം വാട്ടര്‍ മെട്രോ സര്‍വീസ് കടപുഴവരെ നീട്ടണമെന്ന് ആവശ്യം. കൊല്ലം -മണ്‍റോത്തുരുത്ത് ആണ് വാട്ടര്‍ മെട്രോ സര്‍വീസ് പ്രഖ്യാപിച്ചിരിിക്കുന്നത്.
വിനോദസഞ്ചാരത്തിന് വലിയ സാധ്യതയുള്ളതാണ് കൊല്ലം തേനി പാതയോടു ചേര്‍ന്ന കടപുഴ ബോട്ട് ജെട്ടി. വിശ്രമ കേന്ദ്രം അടക്കം ഇവിടെയുണ്ട്.
ശാസ്താംകോട്ട തടാകം,ക്ഷേത്രം, മാര്‍അന്ത്രയോസ് ബാവയുടെ പുരാതന കബറിടം, ചരിത്രപ്രാധാന്യമുള്ള ആവണിപുരം ക്ഷേത്രം,ഉപരികുന്നം ക്ഷേത്രം,പാട്ടുപുര ക്ഷേത്രം, മാര്‍ ബസേലിയോസ് ദ്വിതീയന്‍ കബറടങ്ങിയ മാര്‍ ഏലിയാ ചാപ്പല്‍,അപൂര്‍വ പക്ഷികള്‍ എത്തുന്ന കാരാളിചതുപ്പ് അടക്കമുള്ള പക്ഷി സങ്കേതങ്ങള്‍ എന്നിവയും സമീപത്താണ്. ആരാധനാലയങ്ങളില്‍ കൂടുതല്‍ തീര്‍ഥാടകരെത്താന്‍ ഇതുപകരിക്കും.
പ്രമുഖ വിദ്യാഭ്യാസ കേന്ദ്രങ്ങളായ ബസേലിയോസ് എന്‍ജിനീയറിംങ് കോളജ് എംബിഎ കോളജ്, കെഎസ്എം ഡിബികോളജ് സിടി ഈപ്പന്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പടിഞ്ഞാറേകല്ലട ഗവ എച്ച്എസ്എസ് എന്നിവിടങ്ങളിലേക്ക് അഷ്ടമുടിക്കായല്‍ തീരത്തെ ഒറ്റപ്പെട്ട മേഖലകളില്‍ നിന്നുപോലും കുട്ടികള്‍ക്ക് എത്താന്‍ ഇതുപകരിക്കും
ആവശ്യങ്ങള്‍ പരിഗണിച്ച് വാട്ടര്‍ മെട്രോ സര്‍വീസ് കടപുഴവരെ നീട്ടണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി ആവശ്യപ്പെട്ടു. വിശാലമായ ബോട്ട് ജെട്ടി അടക്കം എല്ലാ സൗകര്യങ്ങളും കടപുഴയിലുണ്ട്. വാട്ടര്‍മെട്രോ എംഡി ലോകനാഥ് ബെഹ്‌റയ്ക്ക് ഇതുസംബന്ധിച്ച അഭ്യര്‍ഥന നല്‍കിയതായി അദ്ദേഹം പറഞ്ഞു.