അലക്ഷ്യമായി തിരിച്ച ജെസിബിയുടെ ബക്കറ്റ് തട്ടി ലോറിക്കടിയില്‍ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Advertisement

കരുനാഗപ്പള്ളി .അശ്രദ്ധമായി തിരിച്ച മണ്ണു മാന്തിയന്ത്രത്തിന്‍റെ ബക്കറ്റ് തട്ടി റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികന്‍റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി ദാരുണാന്ത്യം. കായംകുളം കണ്ടല്ലൂർ തെക്ക് നൂറാട്ട് വീട്ടിൽ ശ്രീക്കുട്ടൻ( 32 )ആണ് മരിച്ചത്.ദേശീയ പാതയിൽ വച്ചാക്കാവിന് സമീപം വെച്ചായിരുന്നു അപകടം. സ്വകാര്യ പാൽ കമ്പനിയിലെ കൊല്ലം ജില്ലാ മാർക്കറ്റിംഗ് എക്സികൂട്ടീവായിരുന്നു ശ്രീക്കുട്ടൻ. കൊല്ലത്ത് നിന്ന് വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം. റോഡരികിൽ നിർമ്മാണ പ്രവർത്തനം നടത്തുന്ന മണ്ണ് മാന്തി യന്ത്രം മുന്നറിയിപ്പില്ലാതെ തെ തിരിച്ചപ്പോഴാണ് ബക്കറ്റ് തട്ടിയത്.കൊച്ചി യിൽ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറി ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. മൂന്ന് മാസത്തിന് മുൻപും സമാന രീതിയിൽ അപകടമുണ്ടായി ഒരാൾ മരിച്ചിരുന്നു.

Advertisement