കുന്നത്തൂർ എസ് എൻ ഡി പി യൂണിയനിൽ ഗുരു കീർത്തി പുരസ്കാര ദാനം നടത്തി

എസ് എൻ ഡി പി യോഗം കുന്നത്തൂർ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 169 ാം മത് തിരുജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഗുരു കീർത്തി പുരസ്കാരദാനം മുൻ യൂണിയൻ സെക്രട്ടറി ഡോ. കമലാസനൻ ഉദ്ഘാടനം ചെയ്യുന്നു.
Advertisement

ശാസ്താംകോട്ട:എസ് എൻ ഡി പി യോഗം കുന്നത്തൂർ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 169 ാം മത് തിരുജയന്തി ആഘോഷങ്ങളുടെ ഭാഗമായി യൂണിയൻ ഹാളിൽ വച്ച് ഗുരു കീർത്തി പുരസ്കാര ദാനം നടത്തി. എസ് എസ് എൽ സി , പ്ലസ് ടു, പരീക്ഷകളിൽ ഫുൾ എ പ്ലസ് . നേടിയ കുട്ടികൾ, ഡിഗ്രി, പോസ്റ്റു ഗ്രാജുവേഷൻ പരിക്ഷകളിൽ റാങ്ക് നേടിയ കുട്ടികൾ, പി.എച്ച്.ഡി, സി. എ , നേടിയവർ, പി.എസ്.സി റാങ്ക് , എം.ബി.ബി എസ് എന്ററൻസ് റാങ്ക് നേടിയവർ കലാ-കായിക സാംസ്കാരിക സാമൂഹിക മേഖലകളിൽ ദേശീയ സംസ്ഥാന തലത്തിൽ അവാർഡു നേടിയവർ എന്നിങ്ങനെ 150 ഓളം ഗുരു കീർത്തി പുരസ്കാര ദാനമാണ് നടത്തിയത്.

കുന്നത്തൂർ യൂണിയൻ മുൻ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച ഡോ.പി. കമലാസനൻ പ്രധാനമന്ത്രി രാഷ്ടീയ ബാലപുരസ്കാരം നേടിയ ആദിത്യാ സുരേഷിന് പ്രഥമ ഗുരു കീർത്തി പുരസ്കാരം നൽകി ഉദ്ഘാടനം ചെയ്തു. വിശിഷ്ട സേവനത്തിന് കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ എ എസ് ഐ അജിത്കുമാർ , ഡോക്ടറേറ്റ് നേടിയ കേരള ബാങ്ക് ഐ ടി വിഭാഗം ചീഫ് ജനറൽ മാനേജർ എ.ആർ രാജേഷ്, വനമിത്ര അവാർഡ് ജേതാവും മുൻ സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ എൽ സുഗതൻ എന്നിവരെയും ഗുരു കീർത്തി പുരസ്കാരം നൽകി ആദരിച്ചു. കുമാരി ഗംഗ ദൈവദശകം ആലപിച്ചു. യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ അധ്യക്ഷനായി. സെക്രട്ടറി റാം മനോജ് സ്വാഗതം പറഞ്ഞു. യൂണിയൻ കൗൺസിലർമാരായ അഡ്വ. ഡി.സുധാകരൻ, നെടിയവിള സജീവൻ , പ്രേം ഷാജി,അഖിൽ സിദ്ധാർത്ഥ്, പഞ്ചായത്തു കമ്മിറ്റി അംഗങ്ങളായ ആർ. സുഗതൻ , സുഭാഷ് ചന്ദ്രൻ ,രഞ്ജിത്ത് എസ് ,യൂത്ത്മൂവ്മെന്റ് ചെയർമാൻ രാജേഷ് ആർ, കൺവീനർ രാജീവ് ആർ, വനിതാ സംഘം പ്രസിഡന്റ് സജിത .എസ് , സെക്രട്ടറി ദിവ്യ എ , എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ യോഗം ഡയറക്ടർ ബോർഡു മെമ്പർ വി. ബേബി കുമാർ നന്ദി പറഞ്ഞു.

Advertisement