റോഡിലെ കുഴിയിൽ വീണ് കൊടിക്കുന്നിൽ സഞ്ചരിച്ച വാഹനത്തിന്റെ ടയർ പഞ്ചറായി;സഹായഹസ്തവുമായിആംബുലൻസ് ഡ്രൈവർ

Advertisement

കുന്നത്തൂർ:റോഡിലെ കുഴിയിൽ വീണ് കൊടിക്കുന്നിൽ സുരേഷ് എം.പി സഞ്ചരിച്ച വാഹനത്തിന്റെ ടയർ പഞ്ചറായി.ചങ്ങനാശേരിയിലേക്ക് പോകവേ കഴിഞ്ഞ ദിവസം രാവിലെ 10.30 ഓടെ കുന്നത്തൂർ മെട്രിക് ഹോസ്റ്റലിന് സമീപമുള്ള കൊടുംവളവിൽ റോഡിന് നടുവിലായി മാസങ്ങൾക്ക് മുമ്പ് രൂപപ്പെട്ട കുഴിയിലാണ് കാറിന്റെ ടയർ വീണത്.എന്നാൽ ടയർ പഞ്ചറായത് അറിയാതെ അര കിലോ മീറ്ററോളം മുന്നോട്ട് പോയ കാർ കുന്നത്തൂർ ഗുരുമന്ദിരം ജംഗ്ഷന് സമീപം വലിയ ശബ്ദത്തോടെ നിൽക്കുകയായിരുന്നു.
പഞ്ചർ വർക്ഷോപ്പിൽ നിന്നും ആളെത്തിയെങ്കിലും ഇന്നോവ ക്രിസ്റ്റ വാഹനത്തിന്റെ ടയർ മാറ്റിയിടാൻ കഴിഞ്ഞില്ല.ഈ സമയം ഇതു വഴിയെത്തിയ മൺട്രോതുരുത്ത് പഞ്ചായത്തിലെ ആംബുലൻസ് ഡ്രൈവർ കുന്നത്തൂർ സ്വദേശി സുനിൽ കുമാറാണ് സഹായഹസ്തവുമായി എത്തിയത്.വാഹനത്തിൽ ഉണ്ടായിരുന്ന സ്റ്റെപ്പിന് ടയർ എടുത്ത് വളരെ വേഗത്തിൽ പഞ്ചറായ ടയറിന് പകരം മാറ്റിയിടുകയായിരുന്നു.സമീപത്തെ വെളുത്തേരിൽ രാജേന്ദ്രന്റെ കടയിൽ നിന്നും ചായയും കുടിച്ച് തന്നെ സഹായിച്ച സുനിൽ കുമാറിനെ അഭിനന്ദനം അറിയിക്കുകയും ചെയ്ത ശേഷം കൊടിക്കുന്നിൽ ചങ്ങനാശേരിയിലേക്ക് യാത്ര തിരിച്ചു