കൊല്ലം: ആയൂരില്‍ യുവതിയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ആയൂര്‍, ഇടമുളക്കല്‍ കമ്പങ്കോട് ശാലേം ഹൗസില്‍ മിനി മാത്യു ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ബിനുവിനെ ചടയമംഗലം പോലീസ് ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ യുവതിയെ അബോധാവസ്ഥയില്‍ ഭര്‍ത്താവ് ആയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരിശോധനയില്‍ മരണപ്പെട്ടതായി ഡോക്ടര്‍ സ്ഥിരീകരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണന്ന് ഫോറന്‍സിക് സര്‍ജന്‍ ചടയമംഗലം സിഐ സുനീഷിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവായ ബിനുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിച്ചു. മാനസിക അസ്വസ്ഥതകളെ തുടര്‍ന്ന് സ്ഥിരമായി മരുന്ന് കഴിച്ചിരുന്ന മിനി ഭര്‍ത്താവുമായി പലപ്പോഴും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് പോലീസ് പറയുന്നു. അടുക്കള വൃത്തികേടായി കിടന്നതിനെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ വഴക്കുണ്ടാവുകയും തുടര്‍ന്ന് ബിനു മിനിയുടെ കഴുത്തിന് കുത്തിപ്പിടിക്കുകയും ചെയ്തു. യുവതി നെറ്റി തറയിലിടിച്ചു വീഴുകയും ബോധം നഷ്ടപ്പെടുകയുമായിരുന്നു. ഇവരെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചുവെന്നും പോലീസ് പറഞ്ഞു. ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്, കൊലപാതകമെന്ന് തെളിഞ്ഞതോടെ ഭര്‍ത്താവിനെതിരെ കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു.