വള്ളികുന്നം. ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 5 ഹെക്ടറോളം സ്ഥലത്തു നടത്തിവരുന്ന ബന്തിപ്പൂ കൃഷി കാണാൻ സന്ദർശക തിരക്ക്. പഠന യാത്രയുടെ ഭാഗമായി ശൂരനാട് തെക്ക് ഉദയംമുകൾ ജി.എച്ച്.വി.എൽ.പി.എസിലെ എസ്.എം.സി യുടെ
നേതൃത്വത്തിൽ
കുട്ടികളെ കൃഷിസ്ഥലത്ത് കൊണ്ടുവന്ന് കൃഷി രീതികൾ പരിചയപ്പെടുത്തി. ഇത് കുട്ടികൾക്ക് വീടുകളിൽ പുഷ്പ കൃഷി ചെയ്യാൻ പ്രചോദനമാകുമെന്ന് പ്രഥമാധ്യാപിക ശോഭനകുമാരി അഭിപ്രായപ്പെട്ടു. കുട്ടികളോടൊപ്പം അദ്ധ്യാപകരായ ഷാജില, രഞ്ജിനി,റൂബി,ശിവലത വള്ളികുന്നം കൃഷി അസിസ്റ്റന്റ് ഷബീർമുഹമ്മദ് എന്നിവരും പങ്കെടുത്തു.