പോരുവഴി ശാസ്താംനടയിൽ മരുമകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന വിമുക്തഭടൻ മരിച്ചു

Advertisement

ശാസ്താംകോട്ട:പോരുവഴി ശാസ്താംനടയിൽ മരുമകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന വിമുക്തഭടൻ മരിച്ചു.പോരുവഴി ശാസ്താംനട അമ്പലത്തുംഭാഗം അച്ചു ഭവനിൽ (കുഴിവിള ) കൃഷ്ണൻ കുട്ടി കുറുപ്പ്(67) ആണ് മരിച്ചത്.കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്ന് (വ്യാഴം) രാവിലെ 7.30 ഓടെയാണ് മരണം സംഭവിച്ചത്.ഒരു മാസം മുമ്പാണ് മൂത്ത മകൾ വിദേശത്ത് ജോലി ചെയ്യുന്ന ശ്യാമയുടെ ഭർത്താവ് രാഹുൽ (29) കൃഷ്ണൻ കുട്ടി കുറുപ്പിനെ വീട്ടിൽ വച്ച് മർദ്ദിച്ചത്. തലയ്ക്കു പരുക്കേറ്റ നിലയിൽ കുറുപ്പിനെ രാഹുൽ തന്നെ സിനിമാപറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂക്ഷ നൽകിയ ശേഷം പിന്നിട് കൊല്ലത്ത് എത്തിച്ചു.ഇതിനിടയിൽ കൃഷ്ണൻ കുട്ടി കുറുപ്പിന്റെ സൈനികനായ മകൻ റൂറൽ എസ്.പിക്ക് നൽകിയ പരാതിയെ തുടർന്ന് ശൂരനാട് പോലീസ് അറസ്റ്റ് ചെയ്ത മരുമകൻ രാഹുലിനെ കോടതി റിമാന്റ് ചെയ്തിരുന്നു.കഴിഞ്ഞ ദിവസമാണ് ഇയ്യാൾ ജയിലിൽ നിന്നും പുറത്തിറങ്ങിയത്.സൈനിക സേവനത്തിനു ശേഷം ചവറ ഐ.ആർ.ഇ യിലും സേവനമനുഷ്ഠിച്ചിരുന്നു.ചന്ദ്രികയാണ് മരിച്ച കൃഷ്ണൻ കുട്ടി കുറുപ്പിന്റെ ഭാര്യ.സംസ്ക്കാരം പിന്നീട്.