കന്നേറ്റി വള്ളംകളിയില്‍ കാട്ടിൽ തെക്കതിൽ ചുണ്ടന്‍ ജേതാക്കള്‍

Advertisement

കരുനാഗപ്പള്ളി. കന്നേറ്റി വള്ളംകളിയില്‍ കാട്ടിൽ തെക്കതിൽ ചുണ്ടന്‍ ജേതാക്കള്‍. തെക്കനോടി ,തെക്കനോടി കെട്ടുവള്ളം, വെപ്പ്, ചുണ്ടൻ വള്ളം എന്നീ ക്രമത്തിൽ അണ് മത്സരങ്ങൾ നടന്നത്.13 വള്ളങ്ങളാണ് വിവിധ വിഭാഗത്തിൽ പങ്കെടുത്തത്.

തെക്കനോടി വിഭാഗത്തിൽ  ദേവസ്, സാരധി, കാട്ടിൽ തെക്കതിൽ എന്നീ വളങ്ങൾ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി.തെക്കനോടി കെട്ടുവള്ളങ്ങളുടെ മത്സരത്തിൽ കമ്പനി,ചെല്ലിക്കാടൻ പടിഞ്ഞാറെ പറമ്പൻ, എന്നിവയും വിജയികളായി. 

 തുടർന്ന് നടന്ന ചുണ്ടൻ വള്ളങ്ങളുടെ ആവേശകരമായ ഫൈനലിൽ 
സുദർശനൻ ക്യാപ്റ്റനായുള്ള കാട്ടിൽ തെക്കതിൽ ജേതാവായി, രാജേഷ് ക്യാപ്റ്റനായുള്ള നടുവില പറമ്പൻ രണ്ടാം സ്ഥാനവും, പോച്ചയിൽ നാസർ ക്യാപ്റ്റനായുള്ള സെന്റ് പയസ് മൂന്നാം സ്ഥാനവും നേടി.