77.5 ലിറ്റര്‍ വിദേശ മദ്യം പിടികൂടി

Advertisement

കൊല്ലം: കൊല്ലം എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകളില്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് 77.5 ലിറ്റര്‍ വിദേശ മദ്യം പിടികൂടി. ക്ലാപ്പന പട്ടശ്ശേരി മുക്കിനടുത്ത് നിന്നും ചെളിയില്‍ പൂഴ്ത്തിയ നിലയില്‍ വില്‍പ്പനയ്ക്കായി തോട്ടില്‍ സൂക്ഷിച്ച 65 ലിറ്റര്‍ വിദേശ മദ്യവും പ്രയാര്‍ തെക്കും മുറിയില്‍ നിന്ന് 12.5 ലിറ്റര്‍ വിദേശ മദ്യവുമാണ് കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രയാര്‍ തെക്കും മുറിയില്‍ കന്നേല്‍പുതുവേല്‍ വീട്ടില്‍ ചുക്ക് എന്ന് വിളിക്കുന്ന ഷാജി (52) എന്നയാള്‍ക്കെതിരെ 12.5 ലിറ്റര്‍ വിദേശ മദ്യം വില്‍പ്പന നടത്തിയതിന് കേസ്സെടുത്തു. വിദേശ മദ്യം തോട്ടില്‍ സൂക്ഷിച്ചു വച്ച സംഭവത്തില്‍ ആളെ കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ കെ.ജി രഘുവിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അജിത്ത്, ശ്രീനാഥ്, ജൂലിയന്‍ ക്രൂസ്, വര്‍ഷ എക്സൈസ് ഡ്രൈവര്‍ സുബാഷ് എന്നിവര്‍ പങ്കെടുത്തു.

Advertisement