കരുനാഗപ്പള്ളി. നിയോജക മണ്ഡലത്തിൽ ഓച്ചിറ മുതൽ കന്നേറ്റി കായലിൽ അവസാനിക്കുന്ന പറ്റോലി തോട് നവീകരണത്തിന് 5.65കോടി രൂപയുടെ നബാർഡ് ലഭിച്ചതായി സി ആർ മഹേഷ് എം എൽ എ അറിയിച്ചു. കാർഷിക ഉപയോഗത്തിനായി ജലശേചന സൗകര്യം ഉറപ്പാക്കുന്നതിനായും, പറ്റോലി തൊടിന്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്ന നൂറു കണക്കിന് കുടുംബങ്ങളെ വെള്ളകെട്ടിൽ നിന്ന് സംരക്ഷി ക്കുന്നതിനുമാണ് പദ്ധതി നടപ്പാക്കുന്നത്. നിരന്തരമായി നബാർഡ്അധികൃതരോട് ആവശ്യപ്പെട്ടതിൻ പ്രകാരമാണ് പദ്ധതിക്കു അനുമതി ലഭിച്ചതെന്നു സി ആർ മഹേഷ് എം എൽ എ അറിയിച്ചു.
4വില്ലേജുകളിലായി പറ്റോലി തൊടിന്റെസംരക്ഷണ ഭിത്തി ഇല്ലാത്ത തൊടിന്റ വശങ്ങളിൽ സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിനും, ജല നിർഗമനം സുഗമ മാക്കുന്നതിനും പദ്ധതി നടപ്പാക്കുന്നതിലൂടെ സാധിത മാകുമെന്നും എം എൽ എ അറിയിച്ചു കേന്ദ്ര സർക്കാർ വിഹിതമായി നാബാർഡ് ഫണ്ട് 3.95കോടി രൂപ അനുവദിച്ചു. സംസ്ഥാന സർക്കാർ അനുമതി
ലഭിക്കുന്ന മുറക്ക് നിർമാണ പ്രവർത്തികൾ ആരംഭിക്കുമെന്നും സി ആർ മഹേഷ് എം എൽ എ അറിയിച്ചു