കരുനാഗപ്പള്ളി . തെക്കൻ കേരളത്തിലെ വൻ എംഡിഎംഎ വേട്ട കേസിൽ കൂട്ടുപ്രതി വിമാനത്താവളത്തില്‍ പിടിയില്‍. 728.43 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായ കേസിലെ കൂട്ടുപ്രതി നമ്പരുവികാല, കൃഷ്ണ നിവാസിൽ സാമൂവൽ( 24) ആണ് പിടിയിലായത്.
കഴിഞ്ഞ മാസം 18 ന് ആദിനാട് തെക്ക് തണൽ ജംഗ്ഷനിൽ നിന്ന് ഈ കേസിലെ മുഖ്യ പ്രതി അഞ്ചുപൂക്കൾ ഉണ്ണി എന്നറിയപ്പെടുന്ന വിഷ്ണുനെ 728.43 ഗ്രാം എംഡിഎംഎയുമായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു വിഷ്ണുവിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂട്ടുപ്രതി സാമൂവലിനെ കുറിച്ച് വിവരം ലഭിച്ചത്.മുൻപ് മത്സ്യതൊഴിലാളിയുടെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെയും പ്രതിയാണ് പിടിയിലായെ സാമൂവൽ. കരുനാഗപ്പള്ളി വള്ളികാവ് ഭാഗങ്ങളിൽ കേന്ദ്രികരിച്ചു വിദ്യാര്‍ഥികള്‍ക്ക് എംഡിഎംഎ വിതരണം ചെയ്യുന്നതിൽ പ്രധാനി ആണ് പിടിയിലായ സാമൂവൽ എന്ന് പോലീസ് പറഞ്ഞു. തന്നെ പിടികൂടുമെന്നു ഉറപ്പിച്ചു നാടുവിടാൻ ശ്രമിക്കവേ നെടുമ്പാശേരി എയർപോർട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.