കരുനാഗപ്പള്ളി. താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്ററിൽ തീപിടുത്തം. ഞായറാഴ്ച രാവിലെ 6 മണിയോടെയായിരുന്നു തീപിടുത്തം ഉണ്ടായത്. ഓപ്പറേഷൻ തിയേറ്ററിലെ ഇൻവർട്ടറിന്റെ ഭാഗത്ത് നിന്നും ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതപ്പെടുന്നു. വലിയ തോതിൽ ഉണ്ടായ പുക സമീപത്തെ വാർഡുകളിലേക്കും പരന്നതോടെ ആശങ്കയായി. ഉടൻതന്നെ ജീവനക്കാരും, തുടർന്ന് എത്തിയ ഫയർഫോഴ്സും ചേർന്ന് അഗ്നിബാധ നിയന്ത്രണ വിധേയമാക്കി. ആളപായമില്ല