കൊല്ലം. പോലീസ് സ്റ്റേഷനുള്ളില്‍ അതിക്രമം കാണിച്ച് പൊതുമുതല്‍ നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യ്തു. അയത്തില്‍ വലിയ മാടം തൊടിയില്‍ വീട്ടില്‍ രാധാകൃഷ്ണന്‍(47) ആണ് കിളികൊല്ലൂര്‍ പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ഭാര്യയുമായി വഴക്കുണ്ടാക്കുകയും കത്താള്‍ ഉപയോഗിച്ച് ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്യ്ത കുറ്റത്തിന് ഇയാളെ കിളികൊല്ലൂര്‍ പോലീസ് പിടികൂടി സ്റ്റേഷനില്‍ എത്തിച്ചു. സ്റ്റേഷന്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ് വന്ന പ്രതി വൈകിട്ടോടെ അക്രമാസക്തനായി അവിടെയുണ്ടായിരുന്ന പ്ലാസിറ്റിക്ക് കസേര ഉപയോഗിച്ച് സ്റ്റേഷന്‍ ജി.ഡി ചാര്‍ജ്ജില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ഉപയോഗിച്ച് വന്ന ലാപ്ടോപ്പും മറ്റ് ഉപകരണങ്ങളും അടിച്ച് തകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് കിളികൊല്ലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഗിരീഷിന്‍റെ നിര്‍ദ്ദേശപ്രകാരം ഇയാള്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിനും പോലീസ് ഉദ്യോഗസ്ഥന്‍റെ ജോലി തടസ്സപ്പെടുത്തിതിനും കേസ് രജിസ്റ്റര്‍ ചെയ്യ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.