കൊല്ലം. യുവാവിനെ ആക്രമിച്ച് സ്വര്‍ണ്ണമാല കവര്‍ന്ന പ്രതികള്‍ പോലീസ് പിടിയിലായി. ഉളിയക്കോവില്‍ സ്വദേശികളായ സ്റ്റെഫിന്‍ സ്റ്റാന്‍ലി(24), ഷിഫിന്‍(24), കൂട്ടിക്കട സ്വദേശിയായ ഷഫീക്ക്(25) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്‍റെ പിടിയിലായത്. കൊല്ലം ഉളിയക്കോവില്‍ അരുണ്‍ ഭവനില്‍ മോഹനന്‍ മകന്‍ അനീഷ് മോഹനെയാണ് പ്രതികള്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ശേഷം മാല കവര്‍ന്നത്.
കഴിഞ്ഞ മാസം പതിനെട്ടാം തീയതി രാത്രി 11.30 മണിയോടെ ഉളിയക്കോവില്‍ കൊച്ച്കാവ് ക്ഷേത്രത്തിന് സമീപത്ത് വച്ച് പ്രതികള്‍ അതുവഴി വന്ന അനീഷിനെ ചീത്ത വിളിക്കുകയും ഇത് ചോദ്യം ചെയ്യ്തതിന് സംഘമായി ആക്രമിക്കുകയുമായിരുന്നു. മര്‍ദ്ദനത്തില്‍ മൂക്കിന്‍റെ അസ്ഥിക്ക് പൊട്ടല്‍ സംഭവിക്കുകയും നിലത്ത് വീണ അനീഷിന്‍റെ 12 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമാല പ്രതികള്‍ പൊട്ടിച്ച് എടുക്കുകയും ചെയ്യ്തു. തുടര്‍ന്ന് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കൊല്ലം ഈസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ അനില്‍ കുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐ ഡിപിന്‍, എ.എസ്.ഐ സതീഷ് കുമാര്‍, സിപിഒ മാരായ രാഹുല്‍കൃഷ്ണന്‍, ശ്രീജിത്ത്, സജീവ്, അനീഷ്, ഇമ്മാനുവെല്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്യ്തു.