എംഡിഎംഎയും കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍

Advertisement

കൊല്ലം: കൊല്ലം എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടോണി ജോസിന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ എംഡിഎംഎയും കഞ്ചാവുമായി മൂന്ന് പേര്‍ പിടിയിലായി.
മയ്യനാട്, വാഴപ്പള്ളി, സംഘമുക്ക് ഭാഗത്ത് നിന്ന് പിണയ്ക്കല്‍ ചേരി, തെക്കേ തുണ്ടില്‍ വീട്ടില്‍ സജാദ് (29) എന്നയാളെ 5.140 ഗ്രാം എംഡിഎംഎയും കഞ്ചാവും സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടു വരുന്നതിനിടെ പിടികൂടി. തുടര്‍ന്ന് നടന്ന റെയ്ഡില്‍ ഇരവിപുരം പള്ളിമുക്ക് സാബു നിവാസില്‍ സക്കീര്‍ ഹുസൈന്‍ (31) എന്നയാളുടെ പക്കല്‍ നിന്നും 2.100 ഗ്രാം എംഡിഎംഎയും, വടക്കേവിള, സംസം നഗര്‍-256 കൊട്ടിലില്‍ പുത്തന്‍ വീട്ടില്‍ സഹദ് (21) എന്നയാളുടെ പക്കല്‍ നിന്നും 1.120 ഗ്രാം എംഡിഎംഎയും കഞ്ചാവും ബൈക്കില്‍ കടത്തികൊണ്ടുവരുന്നതിനിടെ പിടികൂടി. റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു.ബി, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ജി രഘു, ടി. സജുകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീനാഥ്, അജിത്ത്, അനീഷ്, സൂരജ് തുടങ്ങിയവര്‍ പങ്കെടുത്തു