ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ കൊട്ടാരക്കര ലോഡ്ജില്‍ മരിച്ച നിലയില്‍

Advertisement


കൊട്ടാരക്കര: കൊട്ടാരക്കര ഫയര്‍ഫോഴ്സില്‍ ഫയര്‍മാനായി ജോലി ചെയ്തിരുന്നയാളെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര ഫയര്‍‌സ്റ്റേഷനിലെ ജീവനക്കാരന്‍ പൂയപ്പള്ളി മരുതമണ്‍പള്ളി വിനോദ് ഭവനില്‍ കരുണാകരനുണ്ണിത്താന്‍-ശാന്തമ്മ ദമ്പതികളുടെ മകന്‍ വിജേഷ് കുമാര്‍ (37) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.


കൊട്ടാരക്കര പുലമണിലെ ലോഡ്ജില്‍ കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം മുറിയെടുത്തത്. ഇന്നലെ മുറി തുറക്കാതിരുന്നതിനെ തുടര്‍ന്ന് ലോഡ്ജ് ജീവനക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി കതക് തള്ളി തുറന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അവിവാഹിതനാണ്. സഹോദരങ്ങള്‍: വിനോദ് കുമാര്‍ (യുഎഇ), ഡോ.വിപിന്‍കുമാര്‍

Advertisement