യുവതിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

Advertisement

പത്തനാപുരം. കടക്കാമണ്‍ സതിഭവനത്ത് സുരേഷിന്‍റെ ഭാര്യ സജിനി(37)യെയാണ് ഇന്നലെ ഉച്ചമുതല്‍ കാണാതായത്.കോട്ടയത്ത് ഭര്‍ത്താവിനൊപ്പം താമസിക്കുകയായിരുന്ന ഇവര്‍ ഓണത്തിന് നാട്ടിലെത്തിയതാണ്. പത്തനാപുരം ടൗണിലേക്ക് എന്നുപറഞ്ഞ് പോയതാണെന്നും ഉച്ചക്ക് വിളിച്ചപ്പോള്‍ ഉടന്‍ വരുന്നുവെന്നു പറഞ്ഞുവെന്നും പിന്നീട് ഫോണ്‍ ഓഫ് ആയെന്നുമാണ് പരാതി. വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. എട്ടുവര്‍ഷംമുമ്പ് വിവാഹംകഴിച്ച ഇവര്‍ക്ക് കുട്ടികളില്ല.ഇവരുടെ വീടുമായി സഹകരിച്ചിരുന്ന സ്ഥലവാസിയായ ഒരു യുവാവിനെ കൂടി കാണാതായെന്നു സജിനിയുടെ വീട്ടുകാര്‍ പറയുന്നുണ്ട്. എന്നാല്‍ ഇവര്‍ ഒരുമിച്ച് പോയതായി തെളിവ് ലഭിച്ചിട്ടില്ല. വിവരം ലഭിക്കുന്നവര്‍ പത്തനാപുരം പൊലീസ് സ്റ്റേഷനിലോ

9744474837, 7306151599 ഫോണ്‍ നമ്പരുകളിലോ അറിയിക്കാം

Advertisement