ചവറ: മഹാഗുരു ചട്ടമ്പിസ്വാമികളുടെ വിദ്യാഭ്യാസ സങ്കല്പത്തെ അടിസ്ഥാനമാക്കി പന്മന ആശ്രമം രൂപപ്പെടുത്തിയ വിജ്ഞാന സൗഹൃദ കൂട്ടായ്മയായ ‘ഗ്രാമ സൗഹൃദശാല’ യുടെ ഉദ്ഘാടനം മഹാഗുരുജയന്തി ആഘോഷവേളയില്‍ എന്‍. കെ.പ്രേമചന്ദ്രന്‍ എം പി ഉദ്ഘാടനം ചെയ്യും. പ്രഖ്യാപന പത്രികയും പ്രകാശിപ്പിക്കും.
‘അറിവിനും നിറവിനും സൗഹൃദം’ എന്ന ആപ്ത വാക്യമാണ് ഗ്രാമ സൗഹൃദശാലയുടെ സന്ദേശം. കേരളത്തിലെ ആയിരം ഗ്രാമങ്ങളില്‍ ഗ്രാമസൗഹൃദ ശാലകള്‍ സംഘടിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് പന്മന ആശ്രമം ജനറല്‍ സെക്രട്ടറി എ.ആര്‍. ഗിരീഷ്‌കുമാര്‍ പറഞ്ഞു. ദേശപരിചയം, ചരിത്ര വ്യക്തിത്വങ്ങളുടെ അനുസ്മരണം, ഗ്രാമീണ പ്രതിഭകളുടെ പങ്കാളിത്തം, നാട്ടുസഞ്ചാരങ്ങള്‍, പ്രകൃതി ബോധനം തുടങ്ങിയ സൗഹൃദ കൂട്ടായ്മകള്‍ ഗ്രാമസൗഹൃദ ശാലയില്‍ ഉണ്ടാകും. കുടുംബ സദസ്സുകളേയും പണ്ഡിത സഭകളേയും കേന്ദ്രമാക്കി ചട്ടമ്പിസ്വാമികള്‍ നടപ്പാക്കിയ വെജ്ഞാനിക പ്രചാരണമാണ് ഗ്രാമസൗഹൃദശാലയുടെ പൂര്‍വമാതൃക.