ഇഎംഎസ് ഗ്രന്ഥശാല അധ്യാപകരെ ആദരിച്ചു

Advertisement

ശാസ്താംകോട്ട. പള്ളിശേരിക്കൽ ഇഎംഎസ് ഗ്രന്ഥശാല സെപ്തംബർ 5 അധ്യാപദിനത്തിൽ ഗ്രന്ഥശാലയിൽ അംഗങ്ങളായ ഹയർ സെക്കന്ററി സ്ക്കൂൾ അധ്യാപകരായ ഡോ. ജയശ്രീ , ഡോ.വിജയശ്രീ ,ശ്രീകുമാർ , മായാശ്രീകുമാർ എന്നിവരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പികെ ഗോപൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ആര്‍ . കൃഷ്ണകുമാർ അധ്യക്ഷനായി. സെക്രട്ടറി യാസീം സ്വാഗതം പറഞ്ഞു. ഭരണ സമിതി അംഗങ്ങളായ രജീഷ്, വിനോദ്, ലത, അമ്പിളി , ആതിര, സുകേശൻ , നിസാം, അൽത്താഫ് എന്നിവർ പങ്കെടുത്തു.