റേഷൻ വ്യാപാരികൾ കടയടപ്പ് സമരത്തിലേക്ക്

Advertisement

കരുനാഗപ്പള്ളി. റേഷൻ വ്യാപാരികളോട് സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചുകൊണ്ട് സെപ്റ്റംബർ പതിനൊന്നാം തീയതി സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ കടകൾ അടച്ചിടുന്നു. റേഷൻ വ്യാപാരികൾ നേരിടുന്ന വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പലതവണ നിവേദനങ്ങൾ കൊടുത്തിട്ടും സർക്കാർ റേഷൻ വ്യാപാരികളോട് നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചു വരുന്നത്.

ആറുവർഷം മുമ്പ് നടപ്പിലാക്കിയ വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക. ലൈസൻസിക്ക് 10,000/- രൂപയും സെയിൽസ്മാന് 15,000/- രൂപയും മിനിമം വേതനം അനുവദിക്കുക.

കിറ്റ് വിതരണത്തിന് വ്യാപാരികൾക്ക് അനുകൂലമായ കോടതിവിധി നടപ്പിലാക്കുക. ക്ഷേമനിധി വ്യാപാരികൾക്ക് ഗുണകരമായ നിലയിൽ പരിഷ്കരിക്കുക.

കട വാടകയും, കറണ്ട് ചാർജ്ജും സർക്കാർ നൽകുക, കെ.ടി.പി.ഡി.സ് നിയമത്തിലെ മണ്ണെണ്ണയ്ക്ക് വാതിൽപ്പടി വിതരണം ഏർപ്പെടുത്തുക. 6.

അപാകതകൾ പരിഹരിക്കുക. ഇ-പോസ് മെഷീനിലെ അപാകതകൾ പരിഹരിക്കുക.വ്യാപാരികൾക്കും സെയിൽസ്മാൻമാർക്കും ഇ.എസ്.ഐ. ആനുകൂല്യം, ആരോഗ്യഇൻഷുറൻസ് എന്നിവ നടപ്പിലാക്കുക,

സംസ്ഥാന വൈസ് പ്രസിഡന്റ് കളരിക്കൽ എസ് ജയപ്രകാശ്, സംസ്ഥാന സെക്രട്ടറി എം. വേണുഗോപാലൻ, ജില്ലാ പ്രസിഡന്റ് കെ. പ്രമോദ്, താലൂക്ക് പ്രസിഡന്റ് വി.ശശിധരൻ, താലൂ ക്കൽ ജനറൽ സെക്രട്ടറി കെ.സനിൽകുമാർ, താലൂക്ക് ട്രഷറർ എം.കെ.മജീദ്കുട്ടി, താലൂക്ക് വർക്കിംഗ് പ്രസിഡന്റ് ആർ.സുകുമാരൻ നായർ, ജില്ലാ വൈസ്പ്രസിഡന്റ് തോമസ് ജോൺ കുറി ച്ചിയിൽ, ജില്ലാ സെക്രട്ടറിമാരായ ഷാജഹാൻ പുത്തൻവീട്, എസ്.ജയലക്ഷ്മി, താലൂക്ക് വൈ സിഡന്റുമാരായ പി.കെ.വിക്രമൻ, എം.ജമാൽ കോട്ടപ്പുറത്ത്, താലൂക്ക് മീഡിയ സെക്രട്ടറി എ. കെ.ആനന്ദകുമാർ, താലൂക്ക് സെക്രട്ടറിമാരായ റ്റി.കെ.അബ്ദുൽ നിസ്സാര, എസ്.ഷൈല, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ അഡ്വ.ഷിബു ബഷീർ, എം.എ.ഷെമീർ, ജോസച്ചൻ ജോർജ്ജ് എന്നിവർ പങ്കെടുത്തു.