സൈനികൻ സുനിൽ നാഥിന് ജന്മനാടിന്റെ അശ്രുപൂജ

Advertisement

ശാസ്താംകോട്ട: രോഗബാധിതനായി ചികിത്സയിലിരിക്കെ മരണപ്പെട്ട സൈനികൻ ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് നെല്ലിത്തറ വടക്ക്(സുനിത) പരേതനായ ഗോപിനാഥന്റെയും സുനിതയുടെയും മകൻ സുനിൽ നാഥ്(30) ന് ജന്മനാടിന്റെ അശ്രുപൂജ. പാൻക്രിയാസ് ഗ്രന്ഥിയിലുണ്ടായ വീക്കത്തെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് സുനിലിനെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.നില വഷളായതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കഴിഞ്ഞ ദിവസം മരണം സംഭവിക്കുകയായിരുന്നു.ജമ്മുവിൽ സൈനികനായി ജോലി നോക്കുന്ന സുനിൽ ഓണം ആഘോഷിക്കാനാണ് നാട്ടിലെത്തിയത്.ഇന്ന് (ചൊവ്വ) വൈകിട്ടോടെ തിരുവനന്തപുരത്ത് നിന്നും നാട്ടിലെത്തിച്ച മൃതദേഹം സുനിൽ പഠിച്ച പതാരം ശാന്തിനികേതൻ മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ പൊതുദർശനത്തിനു വച്ചു.സുഹൃത്തുക്കൾ അടക്കം നൂറുകണക്കിനാളുകൾ അന്തിമോപചാരം അർപ്പിച്ചു.പിന്നീട് വീട്ടിലെത്തിച്ച മൃതദേഹം ഒരു മണിക്കൂറോളം ഇവിടെയും പൊതുദർശനത്തിനു വച്ചു.പിന്നീട് ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കരിച്ചു.ഭാര്യ:രേഷ്മ.മകൻ: ധ്രുവിക് നാഥ്.സഞ്ചയനം:11ന് രാവിലെ എട്ടിന്.