യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്യ്ത പ്രതി പിടിയില്‍.

Advertisement

പരവൂര്‍.യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്യ്ത പ്രതിയെ പരവൂര്‍ പോലീസ് പിടികൂടി. കടയ്ക്കല്‍ കീരിപ്പുറം, സിനി ഭവനില്‍ സിബിന്‍(35) ആണ് പരവൂര്‍ പോലീസിന്‍റെ പിടിയിലായത്. ഓസ്ട്രേലിയയില്‍ ജോലി ചെയ്യ്തു വരുന്ന യുവതിയുമായി 2012 ല്‍ സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി വശീകരിച്ച ശേഷം 2013 ഡിസംബര്‍ മാസം യുവതി നാട്ടില്‍ എത്തിയപ്പോള്‍ വിവാഹ ആലോചനയുമായി യുവതിയുടെ വീട്ടില്‍ എത്തുകയും വിശ്വാസം പിടിച്ച് പറ്റുകയുമായിരുന്നു.

തുടര്‍ന്ന് പല ആവശ്യങ്ങള്‍ പറഞ്ഞ് പലപ്പോഴായി 25 ലക്ഷം രൂപയും 10 ലക്ഷം രൂപയുടെ സാധനങ്ങളും യുവതിയില്‍ നിന്ന് കൈക്കലാക്കുകയും ചെയ്യ്തു. ഇതുകൂടാതെ 2020 ലും 2022 ലും നിര്‍ബന്ധിച്ച് യുവതിയെ നാട്ടില്‍ എത്തിച്ച പ്രതി പല സ്ഥലങ്ങളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പരവൂര്‍ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പരവൂര്‍ ഇന്‍സ്പെക്ടര്‍ നിസാറിന്‍റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ മാരായ സുജിത്ത്, പ്രദീപ്, എ.എസ്.ഐ രമേശന്‍, സിപിഒ വിഷ്ണു എന്നിരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.