മാരക ലഹരി മരുന്നായ എംഡിഎംഎ യുമായി യുവാവ് പോലീസ് പിടിയിലായി

Advertisement

ഇരവിപുരം. മാരക ലഹരി മരുന്നായ എം.ഡി.എം.എ യുമായി യുവാവ് പോലീസ് പിടിയിലായി. പേരൂര്‍, കൊറ്റന്‍കര, കല്ലുമ്മൂട്ടില്‍ വീട്ടില്‍ അക്ബര്‍ഷാ(27) ആണ് ഇരവിപുരം പോലീസിന്‍റെ പിടിയിലായത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് ടീമും ഇരവിപുരം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 700 മി.ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിലായത്.

ഇരവിപുരം പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ യുടെ ചാര്‍ജ്ജ് വഹിക്കുന്ന കണ്‍ട്രോള്‍ റൂം ഇന്‍സ്പെക്ടര്‍ ജോസിന്‍റെ നേതൃത്വത്തില്‍ എസ്.ഐ ജയേഷ്, എസ്.സി.പി.ഓ നൗഷാദ്, സി.പി.ഓ സുമേഷ്, എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. നരഹത്യാശ്രമം അടക്കമുള്ള ക്രമിനല്‍ കുറ്റകൃത്യങ്ങളില്‍ പ്രതിയാണ് അറസ്റ്റിലായ അക്ബര്‍ഷാ. 0.5ഗ്രാം മുതല്‍ 10ഗ്രാം വരെ എം.ഡി.എം.എ അനധികൃതമായി കൈവശം സൂക്ഷിക്കുന്നത് 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.