ചവറ അഗ്നിരക്ഷാനിലയ ത്തിന് അനുവദിച്ച ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ ഉദ്ഘാടനം ചെയ്തു

Advertisement

ചവറ. ചവറ അഗ്നിരക്ഷാനിലയ ത്തിന് അനുവദിച്ച ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ ഡോ. സുജിത് വിജയന്‍പിള്ള എംഎല്‍എ ഉദ്ഘാടനം ചെയ്തു. 35-ഓളം വാഹനങ്ങൾ അഗ്നിരക്ഷാസേനക്ക് അനുവദിച്ചതിൽ ഒരെണ്ണമാണ് ചവറ നിലയത്തിനും സ്വന്ത മായത്. വലിയ വാഹനങ്ങൾ കട ന്നുചെല്ലാത്ത ഇടറോഡുകളിൽ ഉണ്ടാകുന്ന അപകടങ്ങൾ, തീപിടിത്തസാധ്യത എന്നിവ പരിഗണിച്ചാണ് ഇത്തരം വാഹനങ്ങൾ നിരത്തിലിറക്കിയത്.

സുജിത്ത് വിജയൻപിള്ള എം .എൽ.എ.യുടെയും ഉദ്യോഗ സ്ഥരുടെയും ശ്രമത്താലാണ് വാഹനം അനുവദിച്ചത്. ദേശീയ പാതയിലും ഇടറോഡുകളിലും

വാഹനാപകടങ്ങൾ ഉണ്ടായാൽ വളരെവേഗത്തിൽ സ്ഥലത്തെത്താൻ സാധിക്കും. 1500 ലിറ്റർ വെള്ളവും 300 ലിറ്റർ ഫോമും അഗ്നിശമനത്തിനായി വാഹനത്തിലുണ്ട്.

കൂടാതെ ഹൈഡ്രോളിക് കട്ടർ, ചെയിൻ സോ, ഹൈഡ്രോളി ക് റാം, 32 അടി എക്സ്റ്റെൻഷൻ ലാഡർ, റോപ്പ് രണ്ട് സെറ്റ്, റോപ്പ് കെർമാന്റിൽ എന്നീ ഉപകരണങ്ങളും വാഹനത്തിൽ രക്ഷാപ്രവർത്തനത്തിനായി ക്രമീകരിച്ചിട്ടുണ്ട്.