ശാസ്താംകോട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരെ ആദരിച്ചു

Advertisement

ശാസ്താംകോട്ട.അധ്യാപക ദിനത്തോടനുബന്ധിച്ച് ശാസ്താംകോട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ മുഴുവൻ അധ്യാപകരെയും ആദരിച്ചു. ജനമൈത്രി പോലീസിന്റെയും പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ഇതളുകൾ 92 ന്റെയും ആഭിമുഖ്യത്തിലാണ് ആദരവ് സംഘടിപ്പിച്ചത്.അനുമോദനയോഗവും, ആദരിക്കലും കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപൻ ഉദ്ഘാടനം ചെയ്തു. അധ്യാപകർ വിദ്യാർത്ഥികളുടെ മാത്രമല്ല സമൂഹത്തെയും നേർവഴിക്ക് നയിക്കുവാൻ കഴിയുന്നവർ ആയി മാറണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽപറഞ്ഞു. പാഠപുസ്തകങ്ങൾ പഠിപ്പിക്കുക മാത്രമല്ല അധ്യാപകർ ചെയ്യേണ്ടതെന്നും വിദ്യാർത്ഥികൾക്ക് ശരിയായ ദിശാബോധം നൽകുന്നതിന് കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.മുൻ പഞ്ചായത്തംഗം എസ്. ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു. പ്രഥമധ്യാപിക സിന്ധു സ്വാഗതം ആശംസിച്ചു. bശാസ്താംകോട്ട ഡിവൈഎസ്പി എസ്. ഷെരീഫ് അധ്യാപക ദിന സന്ദേശം നൽകി. സർക്കിൾ ഇൻസ്പെക്ടർ സുധീർ, ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ ഷോബിൻ വിൻസെന്റ്, പ്രിൻസിപ്പൽ ശിവകല, രഞ്ജിത് അലോഷ്യസ്, അബ്ദുൽ സമദ് എന്നിവർ സംസാരിച്ചു.