ഭാര്യയെ വെട്ടിപ്പരിക്കല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു.

Advertisement

അഞ്ചല്‍: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. കരുകോണ്‍ ബിസ്മി മന്‍സിലില്‍ ഷാജഹാനാണ് ഭാര്യ അനീസയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ആത്മഹത്യ ചെയ്തത്.
ലഹരിക്ക് അടിമയായ ഷാജഹാന്‍ ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. രാവിലെ ഭാര്യയുമായി വഴക്കിട്ട ഷാജഹാന്‍ വെട്ടുകത്തിയുപയോഗിച്ച് ഭാര്യയുടെ കഴുത്തിലും കൈയിലും വയറ്റിലുമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. രക്തത്തില്‍ വാര്‍ന്ന് കിടക്കുന്ന അനീസ മരിച്ചുവെന്ന് കരുതിയാണ് ഷാജഹാന്‍ വീട്ടിലെ കിടപ്പ് മുറിയിലെ ഫാനില്‍ തൂങ്ങിമരിരിക്കുകയായിരുന്നു.
വെട്ടേറ്റ കിടന്ന അനീസയെ ഉടന്‍ തന്നെ നാട്ടുകാര്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് അനീസ. അഞ്ചല്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.

Advertisement