കൊല്ലം: വേളാങ്കണ്ണി-എറണാകുളം വേളാങ്കണ്ണി എക്സ്പ്രസ് (ട്രെയിന്‍ നം.16361/16362)ന് കുണ്ടറയില്‍ സ്റ്റോപ്പ് അനുവദിച്ചു. തീവണ്ടി റെഗുലര്‍ ട്രെയിന്‍ ആയി മാറ്റിയപ്പോള്‍ കുണ്ടറയില്‍ നിലവില്‍ ഉണ്ടായിരുന്ന സ്റ്റോപ്പ് റദ്ദ് ചെയ്തിരുന്നു. 25 മുതല്‍ എറണാകുളത്തു നിന്ന് വേളാങ്കണ്ണിയിലേക്കുള്ള തീവണ്ടി വൈകിട്ട് 4.58ന് കുണ്ടറയില്‍ എത്തിച്ചേരും. 26 മുതല്‍ വേളാങ്കണ്ണിയില്‍ നിന്ന് എറണാകുളത്തേക്കുള്ള തീവണ്ടി രാവിലെ 7.35ന് കുണ്ടറയില്‍ എത്തിച്ചേരും.