കരുനാഗപ്പള്ളി.വീട് കുത്തി തുറന്ന് മോഷണം: കരുനാഗപ്പള്ളി ഇടക്കുളങ്ങര, മുതലശ്ശേരി ക്ഷേത്രത്തിനു സമീപം, ഫിദ മൻസിൽ ഹാരിസിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം വെളുപ്പിന് രണ്ടുമണിക്ക് കതകിന്റെ പൂട്ട് കുത്തിപ്പൊളിച്ച് മോഷണം നടത്തി.
വീടിന്റെ മുകളത്തെ നിലയിൽ കിടന്ന് ഉറങ്ങിയ ഹാരിസിന്റെ ഭാര്യ സബീനയുടെയും, മകൾ നിദ ഫാത്തിമയുടെയും, കാലിൽ കിടന്ന കുലുസും കഴുത്തിൽ കിടന്ന മാലയും മോഷ്ടിച്ചു. താഴത്തെ നിലയിൽ കിടന്ന മകൾ ഫിദ ഫാത്തിമയുടെ കഴുത്തിൽ കിടന്ന മാല മുഷ്ടിക്കാൻ ശ്രമിച്ചപ്പോൾ ചാടി എഴുന്നേറ്റ് ബഹളം വെച്ചപ്പോൾ, കള്ളൻ ഇറങ്ങി ഓടി പോയി. ഏകദേശം അഞ്ചേകാൽ പവൻ സ്വർണാഭരണം മോഷ്ടിച്ചു. ഹാരിസ് ഹരിപ്പാട് മജിസ്ട്രേറ്റ് കോടതി രണ്ടിലെ ബെഞ്ച് ക്ലർക്കാണ്. ഹാരിസ് കരുനാഗപ്പള്ളി പോലീസ് സർക്കിൾ ഇൻസ്പെക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. കരുനാഗപ്പള്ളി പോലീസ് അന്വേഷണം നടത്തി