തേവലക്കര ഫാമിലിഹെല്‍ത്ത് സെന്‍റര്‍- പുതിയകെട്ടിടത്തിന്‍റെ ടെന്‍ഡര്‍ നടപടികളായി, ഡോ സുജിത് വിജയന്‍പിള്ള എംഎല്‍എ

Advertisement

തേവലക്കര. പുതിയ കെട്ടിട സൗകര്യങ്ങളില്ലാതിരുന്ന തേവലക്കര കുടുംബാരോഗ്യ കേന്ദ്രത്തിന് 5 കോടി രൂപ കെട്ടിട നിര്‍മ്മാണത്തിന് അനുവദിച്ചിരുന്നു. സോയില്‍ ടെസ്റ്റ്, ഡിസൈന്‍, ആര്‍കി ടെച്വര്‍, തുടങ്ങിയ സാങ്കേതിക വിഭാഗങ്ങളുടെ പരിശോധനകള്‍ക്ക് ശേഷം അംഗീകരിച്ച പ്ലാന്‍ അനുസരിച്ച് 2 നില കെട്ടിടം നിര്‍മ്മിക്കുന്നതിനാണ് ടെന്‍റര്‍ ക്ഷണിച്ചത്. പൊതുമരാമത്ത് വകുപ്പ് ആര്‍കിടെക്ച്ചറല്‍ വിഭാഗമാണ് കെട്ടിടം ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ചവറ മണ്ഡലത്തിലെ ചവറ, തെക്കുംഭാഗം, പന്മന, ഗ്രാമപഞ്ചായത്തുകളില്‍ കുടുംബാരോഗ്യ കമ്മ്യൂണിറ്റി സെന്‍ററുകള്‍ക്കെല്ലാം അത്യാവശ്യ കെട്ടിട സൗകര്യങ്ങള്‍ ലഭ്യമായിട്ടുണ്ട്.


തേവലക്കര ഗ്രാമപഞ്ചായത്തില്‍ മാത്രമാണ് ആധുനിക സൗകര്യങ്ങളുള്ള കെട്ടിടം ഇല്ലാതിരുന്നത്. ഇപ്പോള്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍ 3 ഒ.പി ബ്ലോക്കുകള്‍, ക്ലിനിക്കല്‍ ലാബ് സൗകര്യം, ഒബ്സര്‍വേഷന്‍ മുറികള്‍, ഫാര്‍മസി , ടോയ്ലറ്റ് ബ്ലോക്ക,് രോഗികള്‍ക്കുള്ള വിശ്രമസ്ഥലം, എന്നിവയുണ്ടാകും. രണ്ടാം നിലയിലേക്ക് ലിഫ്റ്റ് സൗകര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോണ്‍ഫറന്‍സ്ഹാള്‍, പ്രതിരോധ കുത്തിവെയ്പ്പിനുള്ള പ്രത്യേക സൗകര്യം, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്കുള്ള മുറികള്‍, അഡ്മിനിസ്ട്രേഷന്‍ ബ്ലോക്ക്, ടോയ്ലറ്റ് സൗകര്യം, ഉള്‍പ്പടെ പിഎച്ച്.സിക്ക് വേണ്ട ആധുനിക സംവിധാനമെല്ലാം പുതിയ കെട്ടിടത്തിലുണ്ടാകും
ടെന്‍റര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് വരുന്നതിനാല്‍ വേഗം കെട്ടിടം പണി ആരംഭിക്കാന്‍ കഴിയുമെന്ന് ഡോ. സുജിത് വിജയന്‍പിള്ള എം.എല്‍.എ അറിയിച്ചു.

Advertisement