മുതുപിലാക്കാട് എന്‍എസ്എസ് യുപി സ്കൂളിൽ സാമുഹ്യ വിരുദ്ധരുടെ ആക്രമണം

Advertisement

ശാസ്താംകോട്ട. മുതുപിലക്കാട് എന്‍എസ്എസ് യുപി സ്കൂളിൽ കഴിഞ്ഞ ദിവസം രാത്രി സാമുഹ്യ വിരുദ്ധരുടെ ആക്രമണം നടുന്നു. സ്‌കൂളിന്റെ ഓടുകൾ കല്ലെറിഞ്ഞു തകർക്കുകയും കുട്ടികളുടെ കൈ കഴുകാണുള്ള 8 ളം പൈപ്പ് ലൈൻ കണക്ഷനുകൾ തകർക്കുകയും ടോയ് ലറ്റ് കതകുകൾ ചവിട്ടി പൊളിക്കുകയും ചയ്തു.കൂടാതെ ഭിത്തികൾ വികൃത മാക്കുകയും ചയ്തു.ഉച്ചഭക്ഷണം തയാറാകുന്ന റുമിന്റെ കതകുകൾ തകർക്കാൻ ശ്രമം നടന്നു. ശാസ്താംകോട്ട പോലീസ് അനേഷണം ആരംഭിച്ചു