പൊതുപ്രവര്‍ത്തകന്‍ സന്തോഷ് ഗംഗാധരന്‍ ജോലിക്കിടെ അപകടത്തില്‍ മരിച്ചു

Advertisement

ശാസ്താംകോട്ട:പരിസ്ഥിതി പ്രവർത്തകനും ദളിത് കോൺഗ്രസ് നേതാവുമായ പടിഞ്ഞാറെ കല്ലട വലിയപാടം സ്വദേശി സന്തോഷ് ഗംഗാധരൻ അപകടത്തിൽ മരിച്ചു.ഇന്ന് (വ്യാഴം) വൈകിട്ട് പുകയില്ലാത്ത അടുപ്പ് സ്ഥാപിക്കുന്ന ജോലിക്കിടെ പരവൂരില്‍ കെട്ടിടത്തിന് മുകളിൽ നിന്നും താഴെ വീണ് പരിക്കേറ്റു. ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തടാകസംരക്ഷണം രാഷ്ട്രീയ പ്രവര്‍ത്തനം അടക്കം പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു.

ഭാര്യ
ശാലിനി സന്തോഷ്
മക്കൾ
ആഷ്ലിൻ സന്തോഷ്
അനശ്വർ സന്തോഷ്
അനില സന്തോഷ്