സന്തോഷ് ഗംഗാധരന്‍റെ വേര്‍പാട് ഉള്‍ക്കൊള്ളാനാകാതെ നാട്

Advertisement

ശാസ്താംകോട്ട . നിര്‍മ്മാണ ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ താഴെ നിന്നും വീണ് മരിച്ച പൊതു പ്രവര്‍ത്തകന്‍

പടിഞ്ഞാറെ കല്ലട വലിയപാടം സ്വദേശി സന്തോഷ് ഗംഗാധരന്‍റെ (47) പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. വിദേശത്ത് ജോലിചെയ്യുന്ന ഭാര്യ ശാലിനിഎത്തിയശേഷമേ സംസ്കാരം ഉണ്ടാകൂ എന്നാണ് സുഹൃത്തുക്കള്‍ നല്‍കുന്ന സൂചന.

ഇന്നലെ  വൈകുന്നേരം മൂന്ന് മണിയോടെ പരവൂർ ആയിരവില്ലി ക്ഷേത്രത്തിന് സമീപമുള്ള വീടിന് സമീപം പുകയില്ലാത്ത അടുപ്പ് സ്ഥാപിക്കുന്ന ജോലിക്കിടെ വീടിന് മുകളിൽ നിന്നും കാൽവഴുതി വീണാണ് അപകടം ഉണ്ടായത്.അപകടം നടന്നയുടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പരവൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി ഇന്ന് പോസ്റ്റ് മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും

 തടാകസംരക്ഷണം രാഷ്ട്രീയ പ്രവർത്തനം അടക്കം പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്നു. വലിയപാടം ഗവ. യുപിഎസിലെ പിടിഎ പ്രസിഡന്‍റും ദളിത് കോണ്‍ഗ്രസ്,കോണ്‍ഗ്രസ് നേതാവും പ്രദേശത്തെ എല്ലാ പ്രശ്നങ്ങളിലും സജീവ ഇടപെടല്‍ നടത്തുന്ന വ്യക്തിയുമായിരുന്നു സന്തോഷ്. നാട്ടുകാര്‍ ഞെട്ടലോടെയാണ് സന്തോഷ് ഗംഗാധരന്‍റെ മരണവാര്‍ത്തകേട്ടത്. പ്രദേശത്തെ വികസനപരമായ എല്ലാ പ്രശ്നങ്ങളിലും ഇടപെടുകയും പരിഹാരം തേടുകയും ചെയ്യുന്ന സന്തോഷിന്‍റെ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും കഴിഞ്ഞിട്ടില്ല.

Advertisement