കൊല്ലം :കേരള സർവകലാശാല യൂണിയൻ 2022-23 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ബഹു:ധനകാര്യവകുപ്പ് മന്ത്രി ശ്രീ കെ. എൻ. ബാലഗോപാൽ നിർവഹിച്ചു. കേരള സർവകലാശാല യൂണിയൻ ചെയർമാൻ വിജയ് വിമൽ യോഗത്തിന് അധ്യക്ഷത വഹിച്ചു. കേരള സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി മീനാക്ഷി സ്വാഗതം പറഞ്ഞു. കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗങ്ങളായ ജി മുരളീധരൻ , എസ് ജയൻ, കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർ കെ എസ് അനിൽകുമാർ, കേരള യൂണിവേഴ്സിറ്റി സ്റ്റുഡൻസ് സർവീസ് ഡയറക്ടർ സിദ്ദിഖ്, സെ നെറ്റ് അംഗങ്ങളായ പ്രമോദ്, യു അധീഷ്, ആസിഫ്, ദേവിക, എസ് എൻ കോളേജ് പ്രിൻസിപ്പൽ എസ് ബി മനോജ്, എസ് എൻ കോളേജ് യൂണിയൻ ചെയർമാൻ വൈഭവ് എന്നിവർ യോഗത്തിന് ആശംസകൾ നേർന്നു. യൂണിവേഴ്സിറ്റി യൂണിയൻ വൈസ് ചെയർപേഴ്സൺ ഗെയിറ്റി ഗ്രേറ്റൽ യോഗത്തിന് നന്ദി പറഞ്ഞു.