തഴവയിൽ ധനകാര്യ സ്ഥാപനത്തിൽ മോഷണം

Advertisement

കരുനാഗപ്പള്ളി. തഴവ യിൽ ധനകാര്യ സ്ഥാപനത്തിൽ മോഷണം തഴവ വട്ടപറമ്പിന് സമീപത്തെ സ്വകാര്യ ധനകാര്യ സ്ഥാപനമായ വിജയ ഫൈനാൻസിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണം നടന്നത്. സ്വർണ്ണാഭരണങ്ങൾ സ്ഥാപനത്തിൽ സൂക്ഷിക്കാത്തതിനാൽ മേശയിലുണ്ടായിരുന്ന 3000 രൂപ മാത്രമേ നഷ്ടമായുള്ള സ്ഥാപനത്തിൻ്റെ പിന്നിലെ ഭിത്തി തുരന്ന് അകത്ത് കടക്കാൻ ഉള്ള ശ്രമം വിഫലമായതിനെ തുടർന്ന് മുൻ വശത്തെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്.കരുനാഗപ്പള്ളി പോലീസിൻ്റെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു

Advertisement