കുന്നത്തൂർ അംബികോദയം സ്കൂളിൽ എൻഡോവ്മെന്റ് വിതരണവും അനുമോദന സമ്മേളനവും

Advertisement

കുന്നത്തൂർ . നെടിയവിള വെൺമണി ഗ്രാമസേവാ സമിതി അംബികോദയം ഹയർ സെക്കന്ററി സ്കൂളിൽ നടന്ന എൻഡോവ്മെന്റ് വിതരണവും അനുമോദന സമ്മേളനവും ജില്ലാ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഡോ.കെ.ഷാജി ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് വി.അജിത് കുമാർ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ സംസ്ഥാന സർക്കാരിന്റെ മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡ് നേടിയ രാജേഷ് പിന്നാടനെ സ്കൂൾ മാനേജർ വി.ശങ്കരൻ പോറ്റി പൊന്നാട അണിയിച്ച് ആദരിച്ചു.വിവിധ എൻഡോവ്മെന്റുകളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ്
കെ.വത്സലകുമാരി,വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പനാട് എന്നിവർ നിർവഹിച്ചു.പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റ്റി.ശ്രീലേഖ,പഞ്ചായത്ത് അംഗങ്ങളായ എസ്.പ്രഭാകുമാരി,അനില,മാതൃ സമിതി പ്രസിഡന്റ് ദീപ്തി.വി, പിടിഎ വൈസ് പ്രസിഡന്റ് സുഭാഷ് കുമാർ.സി,എ.ഹരികുമാർ എന്നിവർ പ്രസംഗിച്ചു.പ്രിൻസിപ്പാൾ ലേഖ.എസ് സ്വാഗതവും ഹെഡ്മിസ്ട്രസ് പ്രസീദ നന്ദിയും പറഞ്ഞു

Advertisement