കൊല്ലം. കേരള പത്രപ്രവര്‍ത്തകമേഖലയെ കൈ പിടിച്ചുയര്‍ത്തിയ മുന്നണിപോരാളിയായിരുന്നു ആര്യാട് ഗോപിയെന്ന്
മന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. ആര്യാട് ഗോപി കുടുംബ ട്രസ്റ്റും കൊല്ലം പ്രസ് ക്ലബ്ബും സംയുക്തമായി ആര്യാട് ഗോപി അനുസ്മരണവും ദൃശ്യമാധ്യമ പുരസ്‌കാര വിതരണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കൊല്ലത്തിന്റെ സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. ഓരോ വിഷയത്തെയും വിമര്‍ശനാത്മകമായി സമീപിക്കാനും ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ അവതരിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചതായും മന്ത്രി പറഞ്ഞു.
പ്രസ്‌ക്ലബ് പ്രസിഡന്റ് ജി.ബിജു അധ്യക്ഷനായി. പി.എസ്.സുപാല്‍ എം.എല്‍.എ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ്‌ക്ലബ് സെക്രട്ടറി സനല്‍ ഡി.പ്രേം, സുജിത് സുരേന്ദ്രന്‍,ഡോ.രമ്യ വി.ആര്യാട് എന്നിവര്‍ സംസാരിച്ചു. മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം മാതൃഭൂമി ന്യൂസ് തിരുവനന്തപുരം ബ്യൂറോയിലെ ന്യൂസ് എഡിറ്റര്‍ ഡോ. ജി.പ്രസാദ്കുമാറിനും ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിയുടെ മികച്ച ദൃശ്യാവിഷ്‌കാരത്തിനുള്ള പുരസ്‌കാരം 24 ന്യൂസ് തിരുവനന്തപുരം യൂണിറ്റിലെ സീനിയര്‍ ക്യാമറാമാന്‍ വിപിന്‍ വേളിയ്ക്കും പ്രത്യേക പരാമര്‍ശത്തിന് മനോരമ ന്യൂസ് ക്യാമറാമാന്‍ ആര്‍.ജയകുമാറിനും മന്ത്രി കെ.എന്‍ ബാലഗോപാല്‍ വിതരണം ചെയ്തു.