എക്സൈസ് വകുപ്പ് പ്രഖ്യാപിച്ച ബാഡ്ജ് ഓഫ് എക്സലൻസ് പുരസ്കാര നിറവിൽ കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസ്

ബഹുമതിക്ക് അര്‍ഹരായ ഡിഎസ് മനോജ്കുമാറും പിഎല്‍ വിജിലാലും
Advertisement

കരുനാഗപ്പള്ളി . ഔദ്യോഗിക കൃത്യനിർവഹണവുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന എക്സൈസ് വകുപ്പിലെ ജീവനക്കാർക്ക് 5 കാറ്റഗറിയായി സർക്കാർ ഉത്തരവ് പ്രകാരം എക്സൈസ് കമ്മീഷണർ ആണ് ബാഡ്ജ് ഓഫ് എക്സലൻസ് ബഹുമതി അനുവദിച്ച് ഉത്തരവാകുന്നത്. കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥർ എക്സൈസ് കമ്മീഷണറുടെ ബാഡ്ജ് ഓഫ് എക്സലൻസ് ബഹുമതിക്ക് അർഹരായി.

എക്സൈസ് കമ്മീഷണറുടെ സ്റ്റേറ്റ് എൻഫോഴ്സ് മെന്റ് സ്ക്വാഡിലെ അംഗവും കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ഉം ആയ ഡി. എസ് മനോജ് കുമാറിന് മികച്ച എൻഫോഴ്സ്മെന്റ് പ്രവർത്തനം കാഴ്ച വെച്ചതിന് ഡിക്ടറ്റീവ് എക്സലൻസ് മേഖലയിൽ ബാഡ്ജ് ഓഫ് എക്സലൻസും, കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)ഉം വിമുക്തി കോ-ഓർഡിനേറ്റർ ,വിമുക്തി ലൈബ്രറിയുടെ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന പി. എൽ വിജിലാലിന് കമന്‍റബിൾ വർക്ക്സ് ഡൺ ഇൻ ദ ഫീൽഡ് ഓഫ് ഡ്രഗ്സ് അവയർനസ് ആക്ടിവിറ്റീസ് വിഭാഗത്തിലും ബാഡ്ജ് ഓഫ് എക്സലൻസ് പുരസ്കാരത്തിന് അർഹനായി. ഡി. എസ് മനോജ് കുമാറിന് 2012, 2014 വർഷങ്ങളിൽ കേരളാ മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലും ശ്രീ. പി. എൽ വിജിലാലിന് 2021 വർഷത്തെ മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലും 2022 വർഷത്തെ പ്രഥമ കർമ്മ ശ്രേഷ്ഠ പുരസ്കാരവും ലഭ്യമായിട്ടുണ്ട്. ഡി.എസ്സ് മനോജ് കുമാർ കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ്. ഭാര്യ ശ്രീജ(സർവീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് ,ഉമയനല്ലൂർ ),വിദ്യാർത്ഥിനിയായ നേഹ മനോജ് മകളുമാണ്. പി.എൽ.വിജിലാൽ കരുനാഗപ്പള്ളി പടനായർകുളങ്ങര സ്വദേശിയാണ്. ഭാര്യ അനുപമ(പോസ്റ്റൽ അസിസ്റ്റൻറ്,മണക്കാല പോസ്റ്റ് ഓഫീസ്)വിദ്യാർത്ഥികളായ അശ്വനിലാലും ഉണ്ണിമാധവും മക്കളാണ്.

Advertisement