കൊട്ടാരക്കരയിൽ അടയ്ക്ക ഇടാൻ കവുങ്ങിൽ കയറിയയാൾ മരം ഒടിഞ്ഞ് വീണ് മരിച്ചു

Advertisement

കൊട്ടാരക്കര : അടയ്ക്ക ഇടാൻ കവുങ്ങിൽ കയറിയയാൾ മരം ഒടിഞ്ഞ് വീണ് മരിച്ചു. ചെപ്ര മണ്ണത്താമര കിഴക്കേ ചരുവിള വീട്ടിൽ മുരളീധരൻ (43, കൃഷ്ണൻകുട്ടി) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് സമീപത്തുള്ള വയലിലെ കവുങ്ങിൽ നിന്നും അടയ്ക്ക പറിക്കാൻ കയറുമ്പോഴാണ് കവുങ്ങ് ഒടി‍ഞ്ഞ് താഴേയ്ക്ക് വീണത്. നട്ടെല്ലിനും ആന്തരികാവയവ ങ്ങൾക്കും  ​ഗുരുതരമായി ക്ഷതമേറ്റ മുരളീധരനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശനി വൈകിട്ടാണ് മരിച്ചത്. അച്ഛൻ : ​ഗോപി, അമ്മ : ചന്ദ്രിക, സഹോദരൻ : ഉണ്ണി.

Advertisement