അഴീക്കലിൽ നിന്നും മൽസ്യബന്ധനത്തിന് പോയ വള്ളം മത്സ്യ ബന്ധനത്തിനിടെ തകർന്നു

Advertisement

കരുനാഗപ്പള്ളി: അഴീക്കലിൽ നിന്നും മൽസ്യബന്ധനത്തിന് പോയ  ഫൈബർ വള്ളം തകർന്നു. മൽസ്യത്തൊഴിലാളികളെ രക്ഷപെടുത്തി കരയിൽ എത്തിച്ചു. നീണ്ടകര ഹാർബറിന് പടിഞ്ഞാറ് ഭാഗത്ത്‌വെച്ച് ഇന്നലെ രാവിലെ 11 മണിക്ക് ആണ് സംഭവം. കതിരവൻ എന്ന വള്ളം ആണ് മത്സ്യ ബന്ധനത്തിനിടെ തകർന്നത്. അഴീക്കൽ പറയിടത്ത് മണിലാലിൻ്റെ ഉടമസ്ഥതയിലുള്ള വള്ളമാണിത്. ശക്തമായ കാറ്റിലും തിരയിലുംപ്പെട്ട് വള്ളം തകരുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്നവരെ സമീപത്തുണ്ടായ ഇൻബോർഡ് വള്ളത്തിലെ മൽസ്യത്തൊഴിലാളികളാണ് രക്ഷപെടുത്തിയത്. സുരേഷ്, ബിജു, മഹേഷ് എന്നിവരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. വള്ളവും ഉപകരണങ്ങളും പൂർണ്ണമായും കടലിൽ താഴ്ന്നു പോയി.