പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് പഠനമുറികൾക്ക് അപേക്ഷിക്കാം

Advertisement

ശാസ്താംകോട്ട : പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ നിർമിച്ചു നൽകുന്ന പഠനമുറികൾക്ക് അപേക്ഷ ക്ഷണിച്ചു.സർക്കാർ,എയ്ഡഡ്, സ്പെഷൽ,സാങ്കേതിക,കേന്ദ്രീയ വിദ്യാലയങ്ങളിൽ 5 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം.സെപ്തംബർ 30 ആണ് അവസാന തീയതി.മുൻ കാലങ്ങളിൽ എട്ടാം ക്ലാസ് മുതൽ നൽകി വന്നിരുന്ന പഠനമുറി പദ്ധതി വിപുലമാക്കിയ ശേഷമുള്ള ആദ്യ അവസരമാണിത്.

5000 പഠനമുറികൾ ഈ വർഷം നിർമിക്കും.അഞ്ചാം ക്ലാസ് മുതലുള്ളവർക്കും കേന്ദ്രീയ വിദ്യാലയങ്ങളിലെ കുട്ടികൾക്കും അപേക്ഷിക്കാം.ഒരു ലക്ഷം രൂപ വരെ കുടുംബ വരുമാനമുള്ളവരും 800 ചതുരശയടിയിൽ താഴെ വിസ്തീർണ്ണമുള്ള വീടുകളിൽ കഴിയുന്നവരുമാണ് അപേക്ഷിക്കേണ്ടത്.ഗ്രാമസഭ ലിസ്റ്റിൽ പേരില്ലാത്തവർക്കും അപേക്ഷിക്കാം.ബന്ധപ്പെട്ട ബ്ലോക്ക്, മുനിസിപ്പാലിറ്റി,കോർപറേഷൻ, പട്ടികജാതി വികസന വകുപ്പ് ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കണം.അപേക്ഷാ ഫോമും കൂടുതൽ വിവരങ്ങളും ഓഫീസിൽ ലഭിക്കും.

Advertisement