മൺറോതുരുത്ത് റെയിൽവെ സ്റ്റേഷനിൽ കമ്പ്യൂട്ടർ ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തിയതായി കൊടിക്കുന്നിൽ

Advertisement

ശാസ്താംകോട്ട . മൺറോതുരുത്ത് റെയിൽവെ സ്റ്റേഷനിൽ കമ്പ്യൂട്ടർ ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തിയതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.യാത്രക്കാരുടെ നിരന്തരമായ ആവശ്യപ്രകാരം കെഎംഎംഎൽ ന്റെ സഹായത്തോടെയാണ് പുതിയ സംവിധാനം നടപ്പിലാക്കിയത്.

ഇതിനൊപ്പം അദ്ദേഹത്തിന്റെ ശ്രമഫലമായി അനുവദിച്ച തുക കൊണ്ട് മൺറോത്തുരുത്ത് റെയിൽവേ സ്റ്റേഷനിലെ പ്ളാറ്റ് ഫോം ഉയർത്തുന്ന ജോലികൾക്ക് വേഗതയേറി.60 ശതമാനം ജോലികൾ പൂർത്തിയായി.മൂന്ന് മാസം കൊണ്ട് ജോലികൾ പൂർത്തിയാകും.ട്രാക്ക് ലെവലിൽ നിന്ന് 84 സെന്റി മീറ്റർ ഉയർത്തിയാണ് പ്ളാറ്റ് ഫോം വികസിപ്പിക്കുന്നത്.പ്ളാറ്റ് ഫോമിന്റെ ഉയരക്കുറവ് കാരണം ട്രെയിനിൽ കയറുന്നതിനും ഇറങ്ങുന്നതിനും യാത്രക്കാർ വലിയ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു.450 മീറ്റർ നീളമുള്ള രണ്ട് പ്ളാറ്റ് ഫോമുകളും മണ്ണിട്ടുയർത്തി സംരക്ഷണ ഭിത്തി നിർമ്മിക്കുന്ന ജോലികൾ പൂർത്തിയായിട്ടുണ്ട്.മണ്ണിട്ടുയർത്തിയ ഭാഗത്ത് സ്ളാബിട്ട് കോൺക്രീറ്റ് നടത്തുന്ന ജോലികളാണ് ഇനി അവശേഷിക്കുന്നത്.