കടം വാങ്ങിയ പണം തിരികെ നല്‍കിയില്ലെന്ന വിരോധത്താല്‍ ഭീഷണി മുഴക്കിയ പ്രതി അറസ്റ്റില്‍

Advertisement

പരവൂര്‍ .കടം വാങ്ങിയ പണം തിരികെ നല്‍കിയില്ലെന്ന വിരോധത്താല്‍ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും, അസഭ്യം വിളിച്ചുകൊണ്ട് കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്യ്ത പ്രതി പോലീസ് പിടിയിലായി. കൂനംകുളം, ചരുവിള വീട്ടില്‍, രാധാകൃഷ്ണപിള്ള ആണ് പരവൂര്‍ പോലീസിന്‍റെ പിടിയിലായത്.

പരവൂര്‍, പൂതക്കുളം സ്വദേശിയായ എസ്.സി വിഭാഗത്തില്‍പ്പെട്ട യുവതി, പ്രതിയുടെ ഭാര്യയുടെ കൈയ്യില്‍ നിന്നും വാങ്ങിയ പണം തിരികെ നല്‍കിയില്ലെന്ന വിരോധത്തില്‍ കഴിഞ്ഞ മാസം 30-ാം തീയതി ഉച്ചയോടെ യുവതിയുടെ വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറിയ പ്രതി ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും അസഭ്യം വിളിച്ചുകൊണ്ട് കൈയ്യില്‍ കരുതിയിരുന്ന കത്തി കാട്ടി കൊല്ലുമെന്ന് ഭീഷണി മുഴക്കുകയുമായിരുന്നു.

യുവതി നല്‍കിയ പരാതിയില്‍ പരവൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യ്ത് പ്രതിയെ പിടികൂടുകയായിരുന്നു. പരവ്വൂര്‍ ഇന്‍സ്പെക്ടര്‍ നിസാര്‍ എ യുടെ നേതൃത്വത്തില്‍ എസ്ഐ മാരായ സുജിത്ത് നായര്‍, വിജയകുമാര്‍, എഎസ്ഐ രമേശന്‍, സിപിഒ മാരായ ജയേഷ്, സതീശന്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.