ശാസ്താംകോട്ട : ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ധ്വജസ്തംഭം തൈലാധിവാസത്തിൽ നിന്നും പുറത്തെടുത്ത് വയ്ക്കുന്ന ചടങ്ങ് ഭക്തിനിർഭരമായി.ഞായർ പകൽ 3.45 നും 4.30 നും ഇടയിൽ ആണ് ചടങ്ങ് നടന്നത്.കഴിഞ്ഞ വർഷം ആഗസ്ത് 21ന് തൈലാധിവാസത്തിൽ പ്രവേശിപ്പിച്ച ധ്വജസ്തംഭമാണ് തുടർ നിർമ്മാണ പ്രവർത്തനത്തിനായി പുറത്തെടുത്തത്.
ക്ഷേത്രം തന്ത്രിമാരായ മുടപ്പിലാപ്പിള്ളി മഠത്തിൽ ബ്രഹ്മശ്രീ വാസുദേവ ഭട്ടതിരി,കീഴ്ത്താമരശേരി മഠത്തിൽ രമേശ് ഭട്ടതിരിപ്പാട് എന്നിവർ മുഖ്യ കാർമികത്വം വഹിച്ചു.ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ ,ഉപദേശക സമിതി പ്രസിഡന്റ്
ആർ.രാജേന്ദ്രൻ പിള്ള,സെക്രട്ടറി പങ്കജാക്ഷൻ പിള്ള,മറ്റ് ഭരണ സമിതി അംഗങ്ങൾ,ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.