സാഹിത്യ സംവാദം നടത്തി

Advertisement

ചെറിയഴീക്കല്‍.സന്ദായിനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് എഴുത്തുകാരി ഹരിത സാവിത്രിയുമായി സംവാദം നടത്തി.എഴുത്തിന്റെ അപര ഭൂപടങ്ങൾ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡോക്ടർ പി കെ ഗോപൻ ഉദ്ഘാടനം നിർവഹിച്ചു.ഗ്രന്ഥശാല പ്രസിഡൻറ് കെ സത്യരാജൻ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ , ചിന്താ പബ്ലിഷേഴ്സ് ജനറൽ മാനേജർ കെ. ശിവകുമാർ നാടക നടൻ എം.ശശിധരൻ എസ്. ഷാജി ,എ പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു. ആലപ്പാടിന്റെ സാഹിത്യ ചരിത്രം എന്ന വിഷയത്തിൽ ക്ളാസും സംഘടിപ്പിച്ചു.