എൻ സി സി ഓപ്പൺ ക്വാട്ടഒഴിവുകളിലേക്ക് അപേക്ഷിക്കാം

Advertisement

കൊല്ലം : സെവന്‍ കേരളാ ബറ്റാലിയൻ കോളജുകളിൽ ഓപ്പൺ ക്വാട്ടയായി റിസർവ് ചെയ്ത സീറ്റുകളിലേക്ക് അപേക്ഷിക്കാം. കൊല്ലം ജില്ലയിലെ ഹയർ സെക്കണ്ടറി/ കോളജുകളിൽ പഠിക്കുന്ന റെഗുലർ വിദ്യാർത്ഥികൾക്കാണ് അവസരം. ശാരീരിക ക്ഷമത, അക്കാദമിക/ അക്കാദമികേതര മികവിന്റെ അടിസ്ഥാനത്തിൽ ആണ് പ്രവേശനം. പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിയുടെ സമ്മതപത്രം, സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ സഹിതം 16 സെപ്തംബർ 2023 ശനിയാഴ്ച കൊല്ലം തേവള്ളി 7 കേരള ബറ്റാലിയൻ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക : 0474 2960660, 7377660357

2 COMMENTS

Comments are closed.