ശാസ്താംകോട്ട:പോരുവഴി ശാസ്താംനടയിൽ ജ്യൂസ് തയ്യാറാക്കവേ മിക്സിയുടെ സ്വിച്ച് ഓഫാക്കി പാകമായോന്ന് കയ്യിട്ട് ഇളക്കി നോക്കിയ വീട്ടമ്മയുടെ വലത്
കൈയുടെ വിരലിന്റെ മുകൾ ഭാഗം അറ്റു.മറ്റൊരു വിരലിന് സാരമായി പരിക്കേൽക്കുകയും ചെയ്തു.പോരുവഴി
ശാസ്താംനട സ്വദേശി പ്രസന്ന(54) യ്ക്കാണ് പരിക്കേറ്റത്.ഇവരെ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയ നടത്തി.കഴിഞ്ഞ ദിവസമാണ് സംഭവം.മിക്സിയുടെ സ്വിച്ച് ഓഫാക്കിയെങ്കിലും ഇവർ വൈദ്യുതി സ്വിച്ച് ഓഫ് ചെയ്യാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയത്.മകളുടെ മകൻ ഒന്നര വയസുകാരന് നൽകാനായാണ് ജ്യൂസ് തയ്യാറാക്കിയത്.മിക്സി ഓഫാക്കി കയ്യിട്ട് ഇളക്കി നോക്കുമ്പോൾ അടുത്തേക്ക് എത്തിയ ചെറുമകൻ അപ്രതീക്ഷിതമായി മിക്സിയുടെ സ്വിച്ച് ഓൺ ആക്കുകയായിരുന്നു.എന്നാൽ വൈദ്യുത സ്വിച്ച് ഓഫാക്കിയിട്ടില്ലാത്തതിനാൽ മിക്സി പ്രവർത്തിക്കുകയും വീട്ടമ്മയുടെ കൈ ജാറിനുള്ളിൽ കുടുങ്ങുകയുമായിരുന്നു.